വീടെന്ന സ്വപ്നം❤️ | Budget home construction in kerala, India

Civeltech

വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്, ഒരു പുതിയ വീടുണ്ടാകാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് അനുഭവത്തിലൂടെ...

1) ഇടത്തരം ഉയർന്നതും, വെള്ളം ലഭിക്കാവുന്ന പറമ്പും തെരഞ്ഞെടുക്കുക.

2) യാത്ര സൌകര്യങ്ങൾ, ആശുപത്രി, സ്കൂൾ, ഇവയും ഉൾപെടുന്ന സ്ഥലമായാൽ നല്ലത്.

3) കഴിയുന്നതും മെയിൻ റോഡിൽ നിന്നും മാറി പോക്കറ്റ്‌ റോഡുകൾ ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. ശബ്ദം, പുക വിമുക്തമായിരിക്കും.

4) നമ്മുടെ ബഡ്ജറ്റിൽ  ഒതുങ്ങുന്നതും, ആവശ്യങ്ങൾക്ക്‌ ഒതുങ്ങുന്നതുമാവണം നമ്മുടെ വീട്.

5) പ്ലാൻ ഉണ്ടാക്കുമ്പോൾ തന്നെ, 3D പിക്ചർ ഉണ്ടാക്കുന്നത്‌ നല്ലതാണു.

6) ഫൌണ്ടേഷൻ കെട്ടുമ്പോൾ  ഭാവിയിൽ വീണ്ടും നിലകൾ പണിയേണ്ടി വരുമെന്ന് മുൻകൂട്ടി കാണേണ്ടതാണ് (ബെൽറ്റ് ഇടുക).

7) മണൽ, കല്ല്, മറ്റു പണി സാമഗ്രികൾ മുൻ കൂട്ടി ആവശ്യത്തിനു സംഭരിക്കുന്നത് കാലതാമസം, വിലവ്യത്യാസം നേടി തരുന്നു.

8, താത്കാലിക വൈദ്ദ്യുധി എടുക്കാവുന്നതാണ്.

9) നിർമ്മാണ ചുമതല ഉള്ളയാളുമായി സാമ്പത്തിക ഇടപാടിനു ഒരു നിബന്ധന രണ്ടു കൂട്ടർക്കും ഇടപാടുകൾ സുഖമമായ്  നടത്താൻ നല്ലതാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ സ്നേഹത്തോടെ എന്തിനും കൂടെയുണ്ട്.

10) ഉപയോഗികേണ്ട മരം ടൈലുകൾ, വയറിംഗ്, പൈപ്പ് എന്നിവയുടെ നിലവാരം മുൻകൂട്ടി തീരുമാനികേണ്ടാതാകുന്നു.

11) വീടിന്റെ നിര്മാണം (SQ FEET) അളവിലാണെങ്കിൽ മുൻകൂട്ടി ബഡ്ജറ്റ് അറിയാൻ പറ്റുന്നതാണ്.

12) ദിവസകൂലിക്കു നടത്തുന്ന ജോലി ആണെകിൽ മേല്നോട്ടം നടത്താൻ ആളില്ലെങ്കിൽ ധന നഷ്ടം സംഭവിക്കാം.

13) ലോൺ മിക്കവാറും എല്ലാവരും എടുക്കാറുണ്ട്.വരുമാനത്തിലും തിരിച്ചടവിലും പറ്റുന്ന തുക മാത്രം ലോൺ എടുക്കുക.

14) വേസ്റ്റ് വാട്ടർ, വേസ്റ്റ് പിറ്റ്‌ എന്നിവ നിര്ബന്ധമായും അനുയോഗ്യമായ രീതിയിൽ ഉണ്ടാക്കുക.

15) തറയിൽ ചിതൽ വരാതിരിക്കാൻ മരുന്ന് പ്രയോഗിക്കാവുന്നതാണ്.

16) വൈദ്ദ്യുധി പാഴാവാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നടപ്പാക്കാവുന്നതാണ്.

17) വീട് നമുക്ക് വേണ്ടിയാണ് മറ്റുള്ളവരുടെ ആർഭാടങ്ങൾ നമുക്ക് വേണ്ട എന്നതാണ് എന്റെ ഒരു ഇത്, നമ്മുടെ ആവശ്യങ്ങൾ നമുക്ക് ഉള്പെടുതാവുന്നതുമാണ്.

18) നിർമ്മാതാവിനെ പൂർണ്ണമായും അറിയാൻ ശ്രമിക്കുക, അത് അവരിലെ കഴിവിനെ നമുക്ക് പൂര്ണമായും ലഭിക്കാൻ കാരണമാകുന്നു (നിർമ്മാതാവിന്റെ പണി കഴിഞ്ഞ വീടുകൾ കാണുന്നത് നന്നായിരിക്കും).

19) ചെറിയ ലാഭത്തിനു വേണ്ടി നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കാതിരിക്കുക, അത് ഭാവിയിൽ ധന നഷ്ടം വരുത്തുന്നു.

20) വെട്ടു കല്ലിൽ പടവ് ചെയ്യുകയാണെങ്കിൽ മഴ കാലത്ത് വീട് പണി തുടങ്ങുന്നതാണ് നല്ലത്, കാരണം ആ സമയം ചീടി കല്ല്‌ (ഉറപ്പില്ലാത്ത കല്ല്‌) വെട്ടിയെടുക്കാൻ കഴിയില്ല.

21) നിർമ്മാണം നടക്കുന്നതും കഴിഞ്ഞതുമായ വീടുകൾ നേരിൽ കണ്ട് വീട് പണിയുടെ ഗുണനിലവാരം മനസ്സിലാക്കാം.

22) ആരിൽനിന്നുമുള്ള നല്ല ആശയങ്ങളും അഭിപ്രായങ്ങളും ആ പരീക്ഷിക്കാം. ബാക്കിയുള്ളവ തള്ളി കളയാം.

------------------------------------------


Here we introduce ourselves, we CIVELTECH has a very rich history in the construction industry of Kerala since 1985. With specialised experience in constructions; we at civeltech have carved a niche for ourselves in the industry as one of the leading civil contractors & the makers of India’s luxurious designer homes.

We deliver exceptional world-class construction services at most affordable rates and accomplish our goal, by truly listening to the client’s concerns and needs, as well as implementing the highest industry standards.

Our management team has successfully been in the construction industry in excess of thirty years. We built our business with demonstrated capability for undertaking and delivering complex and highly demanding civil projects across Kerala. So its rest assured that; when you build with Tricon you are building with the best.

It is the principal objective to attain a high market profile by providing services that consistently meet the defined and agreed needs and expectations of our clients, at competitive prices.
As the name indicated, our main operations are based on “Civil & Electrical” segments but also providing various services that undertake domicile, commercial and industrial projects as well. We have been licensed by various govt. authorities, using modern technologies and ensure safety while designing project plans with various specialisations.

Should you have any queries or for discussing your dream project; please do feel free to contact us at any time. We would be more than happy to help you.

Online | FB Page | WhatsApp | Tele: +919961239780

0 Comments