വീടുനിർമ്മാണം മൊത്തം കരാർ കൊടുക്കുന്നതാണോ ലേബർ വർക്കായിമാത്രം നല്കുന്നതാണോ നല്ലത്?
ഏറെക്കുറെ എല്ലാക്ലയന്റ് ഡിസ്കഷനിലും ഉയർന്നുവരാറുള്ളൊരു ചോദ്യമാണിത്.. കൂടാതെ നിർമ്മാണത്തിനായി പദ്ധതിയൊരുക്കുന്ന ഏതോരാൾക്കും മനസ്സിലുണ്ടാവുന്ന ആദ്യ സംശയവും ഇതാവും!!!
നമുക്കിതിനെയെന്ന് വിശദമായി വിശകലനം ചെയ്യാം.
ഈ രണ്ടുരീതിക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്..
🔰🔰 മൊത്തം കരാർ കൊടുക്കുമ്പോൾ,
⭕️ കൃത്യസമയത് പ്രോജക്ട് പൂർത്തിയാക്കുന്നതിനാൽ, ഭാവി കാര്യങ്ങൾ മികച്ചരീതിയിൽ ആസൂത്രണംചെയ്യാം.
⭕️ കൂടുതൽ സമയം കുടുംബവുമായി ചിലവൊഴിക്കാനും മറ്റാത്യാവശ്യ കാര്യങ്ങളിൽ ഏർപ്പെടാനും സാധിക്കും.
⭕️ മെറ്റീരിയൽ, പണിക്കാർ തുടങ്ങിയവ ഏർപ്പാടാക്കാനായി മെനക്കെടെണ്ട.
⭕️ സമയം കിട്ടുന്നതിനനുസച്ചുമാത്രം സൈറ്റ് വിസിറ്റ് നടത്തി, പറഞ്ഞുറപ്പിച്ചപ്രകാരമാണോ ജോലികൾ പുരോഗമിക്കുന്നതെന്നും, മെറ്റീരിയല്ലെന്നും മാത്രം ശ്രദ്ധിച്ചാൽമതി.
⭕️ സൂപ്പർവൈസറെ ഒഴിവാക്കി, ആ പണം മാറ്റത്യാവശ്യകാര്യങ്ങൾക് വിനയോഗിക്കാം.
⭕️ വർക്ക് സ്പെസിഫിക്കേഷൻ കൃത്യമായി നൽകിയതിനാൽ ഉയോഗിക്കുന്ന മെറ്റീരിയൽ, ജോലിചെയ്യുന്ന രീതി തുടങ്ങിയവയൊക്കെ സുതാര്യമാണ്.
⭕️ കൃത്യമായ കരാർ ഉള്ളതിനാലും നിശ്ചിത കാലാവധിയിലേക്ക് വാറണ്ടി ഉള്ളതിനാലും പൂർണ്ണമായ നിയമപരിരക്ഷയും ഉറപ്പും ഉണ്ടാവും.
⭕️ പണി തീർത്തതിന് ശേഷം/നിശ്ചിത ഘട്ടമായി മാത്രം പണം നൽകേണ്ടതിനാൽ, പറ്റിക്കപ്പെടുമെന്നുള്ള ഭയത്തിന്റെ കാര്യമില്ല.
❌ ചെയ്യുന്ന ജോലിയിലും, ഉപയോഗിക്കുന്ന മെറ്റീരിയലിലും പറ്റിക്കപ്പെടുമോ എന്നുള്ള ഓണറുടെ പേടി.
❌ സമയത് ജോലികൾ തീർക്കാതെ കരാറുകാരൻ പണം വാങ്ങി മുങ്ങുമോ എന്നുള്ള തീവ്രമായ ഭയം.
❌ യാതൊരു അടിസ്ഥാനവുമില്ലാതെ എല്ലാ കാര്യങ്ങളിലുമുള്ള ഉൽകണ്ഠയും അനാവശ്യ ടെൻഷനും.
🔰🔰 ലേബർ വർക്കായി മാത്രം നൽകുമ്പോൾ,
⭕️ മെറ്റീരിയൽസിന്റെ ഗുണമേന്മ നേരിട്ടറിഞ്ഞുമനസിലാക്കി വാങ്ങാം.
⭕️ ബേസ്റ്റ് ക്വാളിറ്റി മെറ്റീരിയൽ വിലപേശി നേരിട്ടെടുക്കുന്നതിനാൽ സാമ്പത്തിക ലാഭം ഉറപ്പാക്കാം.
⭕️ നിരവധി സപ്ലയർമാരുമായി ബന്ധപ്പെടുന്നതിനാൽ വിപണിയിലുള്ള വില വിത്യാസം കൃത്യമായറിയാം, യാതൊരുവിധ കളിപ്പും സംഭവിക്കില്ല എന്നുഉറപ്പാണ്.
❌ മെറ്റിരിയലിനെക്കുറിച്ചുള്ള വ്യക്തമായ ജ്ഞാനം ഉണ്ടാവണം, കുറഞ്ഞപക്ഷം പാറപ്പൊടിയും Msand ഉം തിരിച്ചറിയാൻ സാധിക്കണം.
❌മറ്റ് ജോലിയിൽ മുഴുകുന്നവർ (തിരക്കുള്ളവർ) ആവാൻ പാടില്ല. നല്ല ക്ഷമയും, എല്ലാത്തിന്റെയും പുറകെ നടക്കുവാൻ സമയവും മനസും ഉണ്ടാവണം.
❌ "പല തരക്കാരായ" ആളുകളുമായി ബന്ധപ്പെടാൻ സന്നദ്ധരായവരാവണം.
ഈ രണ്ട് രീതിയിൽ നിന്നുള്ള ഗുണദോഷങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷം ഏതാണ് തങ്ങകൾക് കൂടുതൽ അനുയോജ്യമായത്, അത് തിരഞ്ഞെടുക്കാവുന്നതാണ്. ആയത് ഓണരുടെ സ്വാതന്ത്ര തീരുമാനവും ആവണം!!
ഇതിൽ ഏതാണ് നല്ലത് എന്ന് വ്യക്തിപരമായി ചോദിച്ചാൽ, ഞാൻ ലേബർ വർക്ക് കരാർ കൊടുക്കാനെ നിർദ്ദേശിക്കൂ.. കാരണം അതാണ് നല്ലത്, എല്ലാംകൊണ്ടും!!
കരാറിൽ ഏർപ്പെടുന്ന ഇരുകക്ഷികളുടെ “ബന്ധം” പരസ്പര വിശ്വാസത്തിലുറച്ചതാണ്, അതാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനവും. എന്നിരുന്നാലും നിയമപരമായ പരിരക്ഷ ഇരുകൂട്ടർക്കും ലഭിക്കുന്നതിന് വേണ്ടിമാത്രമാണ് സാധാരണയായി കരാർ ഒപ്പുവയ്ക്കുന്നത്.
ജോലികൾ തുടർന്നുവരുന്നമുറയ്ക് ഇരുകക്ഷികളിൽ നിന്നുള്ള പൂർണ്ണ സഹകരണവും, വിട്ടുവീഴ്ചാ മനോഭാവവും, പരസ്പരം സാഹചര്യങ്ങളെ മനസിലാക്കലും, ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കാരണമാകും!!
കരാറുകാരൻ പണിതരില്ല എന്ന ഉറപ്പ് ക്ലയിന്റിനും, ക്ലയിൻറ് പണം കൃത്യമായി നൽകും എന്ന വിശ്വാസം കാരാറുകാരനുമുണ്ടേങ്കിൽ, നമുക്ക് ബുർജ്ഖലീഫ വേണമെങ്കിൽ നാട്ടിൽപ്പണിയാം!!
NB: നിരവധി സൈറ്റുകളിൽ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചതിലാണ് ഈപോസ്റ്റ്.. നിങ്ങളുടെ അഭിപ്രായവും വിമർശനവും രേഖപ്പെടുത്തൂ.. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ..
Have a good day!! ❤️
0 Comments