വീടുനിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഘട്ടമാണ് പെയിന്റിംഗ്.. #വീടുപണി എത്രമികച്ച രീതിയിൽ ചെയ്താലും, പെയിന്റിങ്ങിൽ ഒന്ന് പാളിയാൽ മതി.. സകലതും തഥൈവാ!!!
വീടുകൾ #പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താൻ കഴിയുന്നതിനൊപ്പം പണവും ലാഭിക്കാം.. ശ്രദ്ധിക്കേണ്ട ചില പ്രധാനകാര്യങ്ങൾ ഒറ്റ നോട്ടത്തിൽ👇..
1. പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ വൈറ്റ് സിമന്റ്/പ്രൈമർ ഭിത്തിയിൽ അടിക്കാവൂ.
2. സിമന്റിലെ ചെറുസുഷിരങ്ങൾ അടയ്ക്കാനുള്ള പുട്ടി അതിനുശേഷം ഇടാം. പുട്ടി ഇട്ടതിനുശേഷം വീണ്ടും പ്രൈമർ അടിക്കാം. പ്രൈമറും നന്നായി ഉണങ്ങിയതിനുശേഷം എമൽഷൻ പെയിന്റ് ചെയ്യാം.
3. ഓരോ സ്റ്റേജ് പെയിന്റിങ്ങും, മുൻപ് ചെയ്ത പ്രതലം നന്നായി ഉണങ്ങി വലിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ദീർഘകാലം ഈട് ലഭിക്കും.
4. സീലിങ്ങിൽ എപ്പോഴും വെള്ളനിറം പെയിന്റ് ചെയ്യുകയാണ് ആശാസ്യം. വെള്ളനിറം ഉള്ളിൽ കടക്കുന്ന പ്രകാശം പ്രതിഫലിപ്പിച്ച് കൂടുതൽ വെളിച്ചം പകരുന്നു.
5. കിടപ്പുമുറികൾക്ക് വ്യത്യസ്ത നിറം നൽകണമെങ്കില് കൂൾ കളറുകൾ തിരഞ്ഞെടുക്കാം. നീല, പച്ച, റോസ്, മഞ്ഞ അഥവാ ഇവയുടെ കോമ്പിനേഷൻ നിറങ്ങളോ നല്കാം. ഒരു ഭിത്തിയിൽ കടും നിറം നൽകി, ബാക്കി മൂന്നു ഭിത്തികൾക്കും ൈലറ്റ് കളർ നൽകുന്ന രീതിയും നിലവിലുണ്ട്.
6. അടുക്കള/വർക്ക് ഏരിയ പോലെയുള്ള സ്ഥലങ്ങളിൽ വൃത്തിയാക്കാവുന്ന മുന്തിയതരം എമൽഷനുകൾ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം. ചൂടും പുകയും കൂടുതലാണെങ്കിൽ പൊളിഞ്ഞിളകൽ ഒഴിവാക്കാൻ അത് സഹായിക്കും.
7. നിലവിലുള്ള പെയിന്റിങ് പൊളിഞ്ഞിളകി റീപെയിന്റിങ്ങാണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ.
8. പഴയ വീട് പെയിന്റ് ചെയ്യുമ്പോൾ ഭിത്തിയിൽ നനവ് കാണുന്നുവെങ്കിൽ അത് മാറ്റിയിട്ടേ ചെയ്യാവൂ. ടെറസ്സിലെ ക്രാക്കിൽ നിന്നും ഊർന്നിറങ്ങുന്ന ജലസാന്നിധ്യം ഭിത്തിയിൽ കാണപ്പെടാറുണ്ട്. റൂഫ് വാട്ടർ പ്രൂഫ് ചെയ്ത് ലീക്ക് നിര്ത്തിയിട്ട് ഭിത്തി പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.
9. വീടിന്റെ ജനലിനും കതകിനും പോളീഷ് ചെയ്യുന്നുവെങ്കിൽ അതേ നിറത്തോട് യോജിച്ച കളർ വുഡൻഫർണിച്ചറിനും ഷെൽഫുകൾക്കും നൽകിയാൽ ചേർച്ചയാകും.
10. സിമന്റ് തേപ്പ് നടത്തിയ ഭിത്തിയുടെ ഫിനിഷിങ്ങിനാണ് പുട്ടി ഉപയോഗിക്കുന്നത്. പുറംഭാഗത്തെ ഉപയോഗത്തിനായി എക്സ്റ്റീരിയർ പുട്ടിയും, അകത്ത് ഉപയോഗിക്കാൻ ഇന്റീരി യർ പുട്ടിയും ലഭിക്കുന്നു. പൗഡർ രൂപത്തിലും, പേസ്റ്റ് രൂപ ത്തിലും പുട്ടി ലഭിക്കുന്നു. ഇന്റീരിയർ പുട്ടി 20 കിലോ ചാക്കിന് 550–650 രൂപ വരെയും, എക്സ്റ്റീരിയർ പുട്ടി 40 കിലോ ചാക്കിന് 1000–1100 രൂപവരെയും വിലവരുന്നു.
പെയിന്റിങ് വെറും ചായംപൂശൽ മാത്രമല്ല, നിങ്ങളുടെ ഓരോദിവസത്തെ മനസികാവസ്ഥയെത്തന്നെ സ്വാധിനിക്കാൻ തക്കവിധത്തിലുള്ളതാണ്, ന്താ സംശയമുണ്ടോ ?? ങ്കിൽ വിളിച്ചോളൂ എന്നെ..
ഇനി ചുമരിലെ പെയിന്റിംഗിന് കളറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്..
ഒരു ചുമരിന്റെ കളർ ആ ചുറ്റുപാടിന്റെ ആംബിയൻസ് നിർണയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഒന്നാണ്. അതുപോലെ ചില കളറുകൾ മനസ്സിന് കുളിർമ കൊണ്ടുവരുന്നത് പോലെ തന്നെ ചില കളറുകൾ മടുപ്പും കൊണ്ടു വരും (കളർ സൈക്കോളജി). ഇന്റീരിയർ ചുമർ ഹൈലൈറ്റ് ചെയ്യുന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ്.
കടുത്ത കളറുകൾ (warm colors) ആയ ചുമപ്പ്, മഞ്ഞ, ഓറഞ്ചു, പച്ച എന്നീ കളറുകൾ റെസ്റ്റോറന്റിന്റെ അല്ലെങ്കിൽ ഒരു കഫെയുടെ അകത്തളത്തിനു ഹൈലൈറ്റ് വാൾ കൊടുക്കാൻ യോജിച്ച കളറുകൾ ആണ്. കടുത്ത കളറുകളിൽ ബ്രൈറ്റ് വേർഷൻ ഒരിക്കലും തിരഞ്ഞെടുക്കരുത്. അത് കണ്ണിന് ഇറിറ്റേഷൻ ഉണ്ടാക്കും. പകരം ടെറാക്കോട്ട ഓറഞ്ച്, Tuscan യെല്ലോ, ഡീപ് ഗാർനെറ് റെഡ്, Muted ഗ്രീൻ എന്നീ കളറുകൾ ഉപയോഗിക്കണം. കാരണം റെസ്റ്റോറന്റിൽ വിളമ്പുന്ന ജ്യൂസ്, വൈൻ, ഐസ്ക്രീം, ചിപ്സ് ഇവയിലൊക്കെ ഈ നാച്ചുറൽ കളറുകൾ കാണാൻ സാധിക്കും. ഒരു റെസ്റ്റോറന്റിന്റെ മാർക്കറ്റിങ്ങും ബ്രാൻഡ് ഇമേജും വർധിപ്പിക്കുന്നതിൽ ഈ നാല് കളറുകൾ സഹായിക്കും. പുതിയതായി തുടങ്ങുന്ന ഒരു റെസ്റ്റോറന്റിന്റെ ബ്രാൻഡ് ഇമേജ് ഉയർത്തുന്നതിൽ ഒന്നാമത്തെ റോൾ ചെയ്യുന്നത് അതിന്റെ ഇന്റീരിയർ വാൾ കളറും വാൾ ഹൈലൈറ്റും ആണ്.
റെസ്റ്റോറന്റിലെ മഞ്ഞയും ഓറഞ്ചും കളറുകൾ വിശപ്പ് ഉണ്ട് എന്ന തോന്നൽ കസ്റ്റമറിന് ഉണ്ടാക്കുന്നു. റെഡ് കളർ ഇമോഷൻ ഉണ്ടാക്കുന്നു. ഗ്രീൻ കളർ എക്കോഫ്രണ്ട്ലി, നാച്ചുറൽ, ഹെൽത്തി ഫുഡ് എന്നൊക്കെയുള്ള ഫീൽ കൊണ്ടുവരുന്നു. ഈ കളറുകൾക്ക് മറ്റൊരു ഗുണവുമുണ്ട്. കസ്റ്റമർക്ക് റെസ്റ്റോറന്റിൽ അയാളുടെ ആവശ്യം കഴിഞ്ഞാൽ ഇതേ കളറുകൾ തന്നെ അയാൾക്ക് ഇറിറ്റേഷനും കൊണ്ടു വരുന്നു. അതായത് ഭക്ഷണം കഴിച്ച കസ്റ്റമർ അധികം അവിടെ നിന്ന് സമയം കളയാതെ പോകാൻ ശ്രമിക്കും.
നീല, പർപ്പിൾ എന്നീ കളറുകൾ ഒരിക്കലും റെസ്റ്റോറന്റിന്റെ അകത്തളത്തിനു കൊടുക്കരുത്. കച്ചോടം പൂട്ടിപ്പോകും. എത്ര നല്ല ഭക്ഷണം അവിടെ വിളമ്പിയാലും ഒരു കസ്റ്റമർ അയാളുടെ സമയം അവിടെ ചെലവഴിക്കുന്നതിൽ ഈ രണ്ടു കളറുകൾ ഇറിറ്റേഷൻ ഉണ്ടാക്കും.
ഇനി കച്ചവടസ്ഥാപനം, ഷോപ്പിംഗ് മാൾ, തുണിക്കട, സൂപ്പർമാർക്കറ്റ്, ഷോറൂം ഇവയിലൊക്കെ മുകളിൽ പറഞ്ഞ warm കളറുകൾ ഒരിക്കലും ഇന്റീരിയർ ചുമരിനു കൊടുക്കരുത്, അത് നെഗറ്റീവ് ഫലം കൊണ്ടുവരും. ഷോപ്പിംഗ് മാളിൽ കസ്റ്റമർ ഭക്ഷണം കഴിക്കുക, കഴിച്ചതിനു ശേഷം വേഗം എഴുന്നേറ്റു പോകുക എന്നതല്ല ഓണറിന്റ ലക്ഷ്യം. ഒരു കച്ചവടസ്ഥാപനത്തിൽ വരുന്ന കസ്റ്റമർ പരമാവധി സമയം അവിടെ ചിലവാക്കണം. എത്ര സമയം ചിലവാക്കുന്നോ അത്രയും ബിസിനസ് അവിടെ നടക്കും. അങ്ങനെയുള്ളപ്പോൾ കടുത്ത കളർ ചുമരിൽ കൊടുത്താൽ ബിസിനസ് വിജയിക്കില്ല. പകരം അവിടെ ലൈറ്റ് കളറുകൾ ആണ് കൊടുക്കേണ്ടത്. ഉദാഹരണത്തിന് വെള്ള, ഐവറി കളറുകൾ ക്ലീൻ, നീറ്റ് എന്നൊക്കെയുള്ള ഫീൽ കസ്റ്റമറിന് കൊണ്ടു വരുന്നു.
അടുത്തത് വീടിന്റെ ഇന്റീരിയർ ഹൈലൈറ്റ്. നാട്ടിലെ ചില പെയിന്റർമാരും ഇന്റീരിയർ മേശിരിമാരും ചുമപ്പ്, നീല, പച്ച, മഞ്ഞ, ഓറഞ്ചു എന്നിവയുടെ ബ്രൈറ്റ് കളറുകൾ വാൾ ഹൈലൈറ്റ് എന്ന പേരിൽ കാളം പൂളം ചുമരിൽ തേച്ചു വെക്കും. ഈ ഗ്രൂപ്പിൽ തന്നെ ചില പുതിയ വീടുകളിൽ ചെയ്തിരിക്കുന്ന ഫോട്ടോസ് വന്നിട്ടുണ്ട്. ചില വീടുകളിലെ അടുക്കളയിൽ പച്ച, മഞ്ഞ, ചുമപ്പ് കബോർഡുകൾ മിന്നിച്ചു വെച്ചിരിക്കുന്നത് കണ്ടാൽ കണ്ണടിച്ചു പോകും. സ്ഥിരമായി അത് കണ്ടു കൊണ്ടിരിക്കുന്നവരുടെ അവസ്ഥ അടിപൊളി ആയിരിക്കും. ഇന്റീരിയർ വാൾ നീല ഒഴികെയുള്ള warm/ബറൈറ് കളറുകളിൽ ഹൈ ലൈറ്റ് ചെയ്താൽ ആദ്യത്തെ പുതുമോടിയിൽ (first impression) അടിപൊളിയായി തോന്നും. പക്ഷേ കുറച്ചു കഴിയുമ്പോൾ ഈ കളർ തന്നെ മടുപ്പും ഇറിറ്റേഷനും മാനസികസംഘർഷവും വീട് ഉടമസ്ഥന് കൊണ്ടു വരും. ഇതേ പുതുമോടി അട്രക്‌ഷൻ കാർ കമ്പനികളും റെഡിമെയ്ഡ് വസ്ത്രകമ്പനികളും അവരുടെ പ്രോഡക്റ്റ് ബ്രാൻഡിങ്ങിൽ ഉപയോഗിക്കാറുണ്ട്. റോഡിൽ കൂടി ഒരു പുതിയ ചുമന്ന അല്ലെങ്കിൽ നീല അല്ലെങ്കിൽ കറുത്ത നിറത്തിലുള്ള കാർ പോകുമ്പോൾ ആദ്യ കാഴ്ച്ചയിൽ തന്നെ ഒരു വൗ ഫാക്ടർ ആ കാറിനെ കുറിച്ച് നമ്മുടെ മനസ്സിലേക്ക് കൊണ്ടു വരും. അതേ സമയം അതേ മോഡലിന്റെ തന്നെ വെള്ള, ഗോൾഡൻ കളർ കാർ ആണ് റോഡിലൂടെ പോകുന്നതെങ്കിൽ മിക്കവരും അത് ശ്രെദ്ധിക്കുക പോലുമില്ല.
വീടിന്റെ ഇന്റീരിയറിന് എപ്പോഴും പ്രകൃതിയിൽ കണ്ടു വരുന്ന കളറുകൾ മാത്രം സെലക്ട് ചെയ്യുക. ബീജ്, ഐവറി, വെള്ള, ബ്രൗൺ, ഗ്രെ, ലൈറ്റ് ബ്ലാക്ക് എന്നീ കളറുകളുടെ കോമ്പിനേഷൻ ഇന്റീരിയർ വാൾ ഹൈ ലൈറ്റ് ചെയ്യാൻ ഉപയോഗിച്ചാൽ വീടിനുള്ളിലേക്കോ റൂമിനുള്ളിലേക്കോ കയറുമ്പോൾ ഒരു റിച്ച് ഫീൽ കിട്ടും. ഇന്റീരിയർ ചുമരിൽ ചെയ്യാൻ കഴിയുന്ന കടുത്ത കളർ ആണ് നീല. നീല-വെള്ള കോമ്പിനേഷൻ എപ്പോഴും ഒരു പ്ലസന്റ് ഫീൽ തരുന്ന കളർ കോമ്പിനേഷൻ ആണ്. അതുപോലെ വിശാലമായ ഹാൾ ചുരുക്കി കാണിക്കാൻ ഒരു ചുമർ ഡീപ് ഗാർനെറ് റെഡ് കളറിൽ ഹൈ ലൈറ്റ് ചെയ്യാം. ചില ആളുകൾക്ക് ചെറുപ്പകാലം മുതൽ ഏതെങ്കിലും ഒരു ഡാർക്ക് കളറിനോട് പ്രത്യേക ഇഷ്ടം ഉണ്ടായിരിക്കും. അങ്ങനെയുള്ളവർ അതിന്റെ ലൈറ്റ് വേർഷൻ വീടിനുള്ളിൽ ഉപയോഗിക്കുക.
ഇന്റീരിയർ പെയിന്റ് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
അതോടൊപ്പം വീടുപണിയെക്കുറിച് എന്ത് സംശയമുണ്ടായാലും ചോദിയ്ക്കാൻ മടിക്കേണ്ട.. വായനക്കാരുടെ നല്ല പ്രോത്സാഹനം ഉണ്ടായാൽ മാത്രമേ, അടുത്ത അർട്ടിക്കിളുമായി എനിക്ക് വരാൻ സാധിക്കൂ.. ലേഖനം ഉപകാരപ്പെട്ടുവെങ്കിൽ പങ്കുവയ്ക്കാനും മറക്കേണ്ട!!
(ചില വാക്കുകൾക്ക്/ആശയങ്ങൾക്ക് കടപ്പാട്: എന്റെ മറ്റൊരു പോസ്റ്റിന് കമന്റ് ചെയ്ത ആ പേരറിയാത്ത വ്യക്തി's ന്)

0 Comments