വീട് പണിയിൽ ഉണ്ടാകാവുന്ന ചില പിഴവുകൾ..







വീട് പണിയിൽ ഉണ്ടാകാവുന്ന ചില പിഴവുകൾ അല്പംശ്രദ്ധിച്ചാൽ അവ നമ്മുക്കു ഒഴിവാക്കാം!!

1. സ്വന്തം പ്ലാൻ:

ആർക്കിടെക്ട്ൻറെ സഹായം ഇല്ലാതെ സ്വന്തമായി പ്ലാൻ വരക്കുന്നവർ ഉണ്ട്. പലപ്പോഴും ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്. മിതമായ ഫീസ് ലഭിക്കാൻ ചെയ്യുന്ന ഈ കാര്യം വലിയ രീതിയിൽ നഷ്ടം വരുത്തി വെച്ചേക്കാം. എപ്പോഴും ഒരു പ്രൊഫഷണൽ ആർക്കിടെക്ട്ൻറെ സഹായത്തോടെ നമ്മുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി പ്ലാൻ വരപ്പിക്കുന്നതായിരിക്കും നല്ലത്.

2. ആർക്കിടെക്ട് ആരായാലും വേണ്ടില്ല:

ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മിക്കവർക്കും തെറ്റു സംഭവിക്കാറുണ്ട്. എളുപ്പത്തിനു വേണ്ടി പലരും തങ്ങൾക്കെന്താണു വേണ്ടതെന്ന് ആലോചിക്കാതെ, അടുത്തുള്ള ആർക്കിടെക്ടിനെ സമീപിക്കും. അതുപോലെ, ആർക്കിടെക്ടിന് നിർമാണസംബന്ധിയായ ഏതാവശ്യങ്ങളും നിറവേറ്റിത്തരാനാകും എന്നു വിചാരിക്കുന്നതും ശരിയല്ല. ഓരോരോ മേഖലയിൽ സ്പെഷലൈസ് ചെയ്യുന്നവരായിരിക്കും ആർക്കിടെക്ടുമാർ. അവരുടെ താത്പര്യങ്ങളും വ്യത്യാസപ്പെടാം. സമകാലിക ഡിസൈൻ താത്പര്യമുള്ള ആർക്കിടെക്ട് പരമ്പരാഗത ഡിസൈനിൽ വൈദഗ്ധ്യം കാണിക്കണമെന്നില്ല. ഒരു ആർക്കിടെക്ട് ചെയ്യുന്ന കെട്ടിടങ്ങൾ കണ്ട്, അത് തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമാണോ എന്നു മനസ്സിലാക്കി മാത്രം അദ്ദേഹത്തെ സമീപിക്കുക.

3. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ:

മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നല്ലത് തന്നെയാണ്. പക്ഷെ അവ വീട് പണി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് പരിഗണിച്ചു അവശ്യമുള്ളവ സ്വീകരിക്കാവുന്നതാണ്. വീട് പണി തുടങ്ങിയതിനു ശേഷം അങ്ങിനെ ചെയ്തു പ്ലാനിലും എലവേഷനിലും മാറ്റങ്ങൾ വരുത്തുന്നത് ചെലവ് കൂടാൻ കാരണമാകുകയും, പലപ്പോഴും കെട്ടിടഭാഗങ്ങൾ പൊളിക്കേണ്ടതായും വന്നേക്കാം.

4. ബജറ്റിൽ പെടാത്ത കണക്കുകൾ:

ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.

5. ഏതെങ്കിലും സ്ഥലം:

വീട് പണിക്കായി സ്ഥലം വാങ്ങുമ്പോഴും, നമ്മുക്ക് സ്വന്തമായി ഉള്ള സ്ഥലത്തു പ്ലാൻ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപെട്ടത് സ്ഥലത്തിൻറെ ഡോക്യൂമെന്റഷൻ ശ്രദ്ധിക്കുക എന്നതാണ്. ശരിയായ ഡോക്യൂമെന്റഷൻ ഇല്ലാത്ത സ്ഥലത്തു വീട് പണിയാൻ പഞ്ചായത്തിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും അനുവാദം കിട്ടില്ല.

തുടരും......

©കടപ്പാട് | fb.com/civeltech

0 Comments