വീട് നിർമാണത്തിൽ ഇലക്ട്രിക്കൽ ഡ്രോയിങ്, ഡിസൈൻ, എസ്റ്റിമേഷൻ എന്നിവയുടെ ആവശ്യകതയും പ്രാധാന്യവും!!
പൊതുവേ കേരളത്തിൽ വീടുനിർമ്മാണം നടക്കുന്നവേളയിൽ അധികമാരും പ്രാധാന്യം കല്പിക്കാതൊരു മേഖലയാണ് #ഇലക്ട്രിക്കൽ..
ചെയ്‌താൽ തന്നെയോ ? വരേം കാണില്ല കുറീം കാണില്ല..
ഭൂരിപക്ഷംപേരും ഇലട്രിക്കൽ ഡ്രോയിങ് ചെയ്യാനായി ചോദിക്കുമ്പോൾ, "Sqft-ന് 03 രൂപ മുതൽ" എന്നു കേൾക്കുമ്പോൾ തന്നെ "അയ്യോ ഞാനെന്തിനീ പണം ചെലവാക്കണം" എന്നുപറഞ്ഞൊഴിവാകുകയാണ് പതിവ്..
നല്ല രീതിയിൽ പ്ലാൻചെയ്ത് ഡ്രോയിങ് നിർമ്മിച്ചാൽ 30% ഓളം ചിലവുകുറയ്ക്കാം എന്നകാര്യമോർക്കാതെയാണ് ഇത്തരം ഏഭ്യത്തരങ്ങൾ എന്നോർക്കുമ്പോഴാണ്...
പ്രൊഫഷനല്ലേ സർ, നന്നായി ചെയ്യാനായി പണംമുടക്കിയാൽ അതിനുതക്ക പെർഫക്ഷനൊപ്പം, ചുവടെയുള്ള ബ്ലണ്ടറുകൾ ഒഴിവാക്കുകയും ചെയ്യാം..
⭕️ വീടിനകത്ത് വള്ളിപ്പടർപ്പ് പോലെ എക്സ്സ്‌റ്റെൻഷൻ വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കൽ..
⭕️ ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത് മോട്ടറും, മോട്ടർ ഉദ്ദേശിച്ചിടത്ത് മിക്സിയും വരും!!
⭕️ കിടക്കുന്ന കട്ടിലിൽ തന്നെ ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും!
⭕️ ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും...
⭕️ പണിക്കാർ അവരുടെ എളുപ്പത്തിനനുസരിച്ചു വയർവിലിച്ചും, സാധനങ്ങൾ വാങ്ങികൂട്ടിയും ബഡ്‌ജറ്റ് കൂട്ടും!!.
ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റുചില ഗുണങ്ങൾക്കൂടി ഒന്നു നോക്കാം..
👉 നിങ്ങളുടെ വീടിൻറെ ഇലക്ട്രിക്കൽ പോയിന്റുകളെക്കുറിച്ച് നിങ്ങൾക്കുതന്നെ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നു.
👉 ഇലക്ട്രിക്കൽ വർക്കിന് ആവിശ്യമായി വരുന്ന ചിലവുകൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു.
👉 കോൺട്രാക്ടർമാർ നൽകുന്ന റേറ്റ് വ്യക്തമായി മനസ്സിലാക്കാൻ എസ്റ്റിമേറ്റ് മുഖാന്തരം സാധിക്കുന്നു.
👉 വർക്ക് നടക്കുമ്പോൾ തുകയുടെ പേരിലുള്ള തർക്കങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കും.
👉 കോൺട്രാക്ടർ ഏതെങ്കിലും കാരണവശാൽ വർക്ക് ഉപേക്ഷിച്ചു പോകുന്ന വേളയിൽ കണക്കുകൾ സെറ്റിൽ ചെയ്യാനും വേറൊരു കോൺട്രാക്ട് ഏൽപ്പിച്ചു വർക്ക് മുന്നോട്ടുപോകാനും ഈ എസ്റ്റിമേറ്റ് സഹായിക്കും.
👉 ഫെറൂൾ കോഡ് : വീടിൻറെ എല്ലാ ഇലക്ട്രിക്കൽ പോയിന്റ് കളും കോഡ് ബാൻഡ് ഉപയോഗിച്ച് മാർക്ക് ചെയ്യുന്നതിനാൽ ഭാവിയിലുണ്ടാകുന്ന ഏതൊരു റിപ്പയർ വർക്കുകൾക്കും, വയറുകൾ ഏതെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നു. ആയതിനാൽ ഭാവിയിൽ വേറൊരാളാണ് വർക്ക് ചെയ്യുന്നതെങ്കിൽ മെയിൻറനൻസ് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നു.
👉 ഇലക്ട്രിക്കൽ വർക്ക് നടക്കുന്നസമയം ഉണ്ടാവുന്ന പതിവ് തർക്കങ്ങൾ ഒരു ഡ്രോയിങ് + എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ ഒഴിവാക്കാം.
👉 വീടിൻറെ ഇൻറീരിയർ ചെയ്യാൻ ഇലക്ട്രിക്കൽ ഡ്രോയിങ് അനിവാര്യഘടകമാണ്. ആദ്യം ഒരു ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മിച്ചതിനു ശേഷം ഇന്റീരിയർ ഡ്രോയിങ് സെറ്റ് ചെയ്തു വർക്ക് ചെയ്താൽ 100% കൃത്യമായ റിസൾട്ട് ലഭിക്കും.
👉 വീടിൻറെ അടുക്കളയിൽ ഉണ്ടാകുന്ന പവർ സോക്കറ്റ് ന്റെ കൺഫ്യൂഷൻ ഒഴിവാക്കാൻ സാധിക്കും.
👉 വീടിൻറെ ഇലക്ട്രിക്കൽ ഫിറ്റിങ്സ് ഉപകരണങ്ങളുടെ എണ്ണം, മോഡൽ ബഡ്ജറ്റ് എന്നിവ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.
👉 ഇലക്ട്രിക്കൽ വർക്കിന് മെറ്റീരിയൽ ചെലവ് 25 മുതൽ 30 ശതമാനം വരെ ചുരുക്കാൻ സാധിക്കുന്നു.
👉 വീട്ടിൽ ഇലക്ട്രിക്കൽ ഓട്ടോമേഷൻ അഥവാ ഇന്റർനെറ്റ് ഉപയോഗിച്ചും മറ്റും, Light, fan, Gate, security system's എന്നിവ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും.
Hummm.. അപ്പോളെങ്ങാനാ ?? ചെയ്യണ്ട നമുക്ക്?
ഇലക്ട്രിക്കൽ & പ്ലബിങ് ഡിസൈൻ, ഡ്രോയിങ് എസ്റ്റിമേറ്റ് എന്നിവ ചെയ്യാനും സംശയനിവാരണത്തിനും വേണ്ടി എപ്പോവേണമെങ്കിലും വിളിക്കാം..
------------------------------------------
0 Comments