കേരളത്തിലെ ഗൃഹനിർമാണരംഗത്ത് കുറ്റിയടിക്കൽ, തറക്കല്ല് ഇടൽ, കട്ടിള വയ്പ്, ഗൃഹപ്രവേശം ഇവയെല്ലാം ഭൂരിഭാഗം ജനസമൂഹവും "സമയം" നോക്കിത്തന്നെയാണ് ചെയ്യുന്നത്. എന്നാൽ മറിച്ച് ചെയ്യുന്നവരും കുറവല്ല. ഏതായാലും ഗൃഹനിർമാണാരംഭത്തിന് മുൻപ് ശിലാസ്ഥാപനം നടത്തണം.
കുറ്റിയടിച്ചതിനുശേഷം വാസ്തു വിദഗ്ധൻ നിർദേശിക്കുന്ന സ്ഥലത്ത് ഉദ്ദേശം മൂന്ന് അടി നീളത്തിലും, രണ്ടടി വീതിയിലും, രണ്ടടി താഴ്ചയിലും കുഴിയെടുത്ത് മതപരമായ ചടങ്ങുകൾ/പൂജ നടത്തി നല്ല സമയത്ത് ഗൃഹനാഥനാണ് പണിക്കാരുടെ സഹായത്തോടെ കല്ലിടൽ കര്മം നടത്തേണ്ടത്.
വീടിന്റെ പ്ലാൻ പ്രകാരം സെറ്റ് ഔട്ട് ചെയ്ത് വാനം പൂർത്തിയാക്കി, നിശ്ചിത സ്ഥലത്ത് ശിലാസ്ഥാപനം നടത്തുന്ന രീതിയും പ്രചാരത്തിലുണ്ട്.
കുടുംബാംഗങ്ങളുടെയും, ഉറ്റവരുടെയും മനസ്സു തുറന്ന പ്രാര്ത്ഥനയുടെ അകമ്പടിയോടെ ചെയ്യുന്ന മംഗളകർമമാണ് ഗൃഹശിലാസ്ഥാപനം.
വീട് നിർമാണത്തിന്റെ പണികൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്. കല്ലിടൽ ചടങ്ങിൽ പഞ്ചലോഹം കൂടി സ്ഥാപിക്കാറുണ്ട്. പ്രപഞ്ചവും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ പഞ്ചലോഹത്തിന്റെ കാന്തികപ്രഭാവവും കാരണമാകുന്നു.
പണ്ടുകാലത്ത് വൃക്ഷപൂജ ചെയ്ത് കറയുള്ള വൃക്ഷം (ഉദാ: പ്ലാവ്) മുറിച്ചായിരുന്നു ഗൃഹനിർമാണം ആരംഭിച്ചിരുന്നത്. നിലവിൽ തടിമുറിച്ചും, തടിയിൽ പണികൾ ആരംഭിച്ചും ഗൃഹനിർമാണാരംഭം കുറിക്കാറുണ്ട്. രണ്ടായാലും പോസിറ്റീവ് എനർജി പ്രദാനം ചെയ്തുതന്നെ വേണം വീട് പണി ആരംഭിക്കുവാൻ.
കൃത്യമായ വാസ്തു ശാസ്ത്രപ്രകാരം, 3D-യിലുൾപ്പടെ പ്ലാൻ തയാറാക്കി എല്ലാവിധ സർക്കാർ വകുപ്പുകളിൽനിന്നും അനുമതി വാങ്ങിക്കുന്നതുൾപ്പടെയുള്ള സേവങ്ങൾ സൗജന്യമായി, വര്ഷങ്ങളുടെ ഉറപ്പോടുകൂടി ആധുനികരീതിയിൽ കേരളത്തനിമ നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ വീടുകൾനിർമിച്ചുനൽകുന്നു.
ഞാൻ #സൗജന്യമായി ചെയ്തുകൊടുക്കുന്ന സേവനങ്ങൾ👇..
2D & 3D ഡ്രോയിങ്, ലോൺ പേപ്പറുകൾ, പഞ്ചായത്/മുനിസിപ്പാലിറ്റി ഡോക്യമെന്റേഷൻ, 05 വർഷത്തെ ഫ്രീ മെയിന്റനൻസ്, വാസ്തു കൺസൽട്ടേഷൻ etc.. കൂടാതെ വീടുനിർമ്മാണവുമായുള്ള എന്തു സംശയവും ആയിക്കോട്ടെ.. വിളിക്കാൻ മടിക്കേണ്ട..
#civeltech #valady
0 Comments