വീടിന്റെ തറമേൽ ബെൽറ്റ് വേണോ ?
രണ്ടു തരത്തിൽ ബെൽറ്റ് വാർക്കാം, ഒന്ന് തറക്കു താഴെ രണ്ടു തറകൾക്ക് മീതെ.
മുകളിൽ തീർച്ചയായും ബെൽറ്റ് വർക്കേണ്ടതുണ്ട്, ബെല്‍റ്റ് ഇടുന്നത് ഉറപ്പിന് വേണ്ടി മാത്രം അല്ലട്ടോ...
ബെൽറ്റ് ഇല്ലെങ്കിൽ മണ്ണിന്റെ ഈര്‍പ്പം ഭിത്തികള്‍ വലിച്ചെടുത്ത് ഭിത്തി വെള്ളം നനവു വരാം പിന്നീട് പെയിന്റ് ഇളകി വരുംന്നതോടൊപ്പം ചിതല്‍ ശല്യം ഉണ്ടാകും മാത്രമല്ല തറയുടെ യഥാർത്ഥ ഉറപ്പ് ബെൽറ്റ് ആണ്. ചെറിയ ഒരു കുലുക്കം ഒക്കെ വന്നാൽ അത് വീടിനെ ബാധിക്കുന്നത് തടയാം, കൂടാതെ പിന്നീടൊരിക്കൽ ഒരു floor കൂടി വേണം എന്ന് തോന്നിയാൽ പുതിയ നിലകളുടെ load distribution correct ആകുവാൻ ബെൽറ്റ് അനിവാര്യം.
തറയിൽ ഒരു വിള്ളലോ കേടുപാടുകളോ വന്നാൽ അത് ഭിത്തിയെ ബാധിക്കാതെ സംരക്ഷിക്കാനും ബെൽറ്റിന് കഴിയും അങ്ങനെ ഒരുപാട് ഗുണം ഉണ്ട് ബെല്‍റ്റിനു.
06 ഇഞ്ചു കൊടുക്കുന്നതാണ് നല്ലത്..
ബെൽറ്റ് വാർക്കുന്ന സമയത്തു വൈബ്രെറ്റർ തന്നെ ഉപയോഗിക്കണം. കമ്പി കുത്തൽ വേണ്ടാ..
വാട്ടർ ലെവലിൽ വേണം ബെൽറ്റ് ഫിനിഷ് ചെയ്യാൻ ശ്രദ്ധിക്കുക..
ബെൽറ്റ് വാർക്കുമ്പോൾ കോൺക്രീറ്റ് ഗ്രേഡ് സിമെന്റ് തന്നെ ഉപയോഗിക്കണം..
ബാത്റൂമുകളുടെ ഉൾവശം floor ലെവൽ താഴ്ത്തി ചെയ്യാനുള്ളത് കാണേണ്ടതാണ്..
ചുമര് വണ്ണത്തിൽ കൊടുത്താലും മതി..
ബെൽറ്റ് പാഴ്ചെലവ് എന്ന് പറഞ്ഞു വരുന്നവരോട് ഒന്നും പറയാനില്ല!!
പിന്നെ ഇപ്പോൾ മിക്കവാറും ആൾകാർ തറ കലക്കൽ എന്നൊരു പരിപാടിയെ ഇല്ല .. അത് പ്രോത്സാഹനം ചെയ്യരുത്.
ബെൽറ്റിനു ഒപ്പം തറ കലക്കി ഇടണം.. അങ്ങനെ ചെയ്താൽ floor കോൺക്രീറ്റ് ടൈം ആകുമ്പോഴേക്കും 3ഇഞ്ചോളം മണ്ണ് താഴ്ന്നോളും .
#വീട് പണിയുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും ബന്ധപ്പടാം.. wa.me/919961239780
0 Comments